പൂവ്
മുറ്റത്തു വളർന്നു നിൽക്കുന്ന പുല്ലു വെട്ടി വൃത്തിയാക്കിയപ്പോഴേക്കും ക്ഷീണിച്ചു. ശീലമില്ലല്ലോ… സോഫയിൽ ഇരുന്ന് അറിയാതെ ഉറങ്ങിപ്പോയി. അൽപ്പസമയം കഴിഞ്ഞു കോശോ വന്നു വിളിച്ചു ; " അമ്മ പുറത്തേക്ക് വിളിക്കുന്നു". പുറത്തേക്ക് പോയ ഞാൻ അവിടെ കണ്ട കാഴ്ച്ചയിൽ അത്ഭുതപ്പെട്ടു. മനോഹരമായി ചെടിച്ചട്ടികൾ വെച്ച് , രണ്ടു കസേരയും ഇട്ട് ഭംഗിയാ ക്കിയ ഒരു മുറ്റം. ശരിക്കും നല്ല ഭംഗിയുണ്ട്. പിന്നീട് സായ്ഹാന സവാരി കഴിഞ്ഞു ഞാൻ വന്നപ്പോൾ എനിക്ക് ചായയുമായി അമ്മയും മക്കളും വന്നു. ഞങ്ങൾ എല്ലാവരും കൂടി അവിടിരുന്നു അല്പസമയം സല്ലപിച്ചു. കൂട്ടത്തിൽ ചുവന്ന പൂക്കൾ വിടർന്നു നിൽക്കുന്ന ചെടി എന്നെ വല്ലാതെ ആകർഷിച്ചു. ഫോണിൽ അതിന്റെ ചിത്രമെടുത്ത് അപ്പൊത്തന്നെ വാട്സ്ആപ്പിൽ സ്റ്റാറ്റസ് പുതുക്കാൻ മറന്നില്ല. സല്ലാപം കഴിഞ്ഞു തിരികെ കയറുമ്പോൾ ഭാര്യയുടെ പൊതു നിർദ്ദേശം ; " ദേ .. രാവിലെ ആദ്യം എണീക്കുന്നയാൾ ആ മുറ്റത്തു നിൽക്കുന്ന ചെടിക്കെല്ലാം വെള്ളമൊഴിക്ക ണം ". വൈകുന്നേരമെപ്പോഴോ മിനിയുടെ വാട്സ്ആപ് മെസ്സേജ്. ‘ചാച്ചാ അതെന്തു പൂവാ ? നല്ല ഭംഗി.’ " എനിക്കറിയില്ല....