പൂവ്
മുറ്റത്തു
വളർന്നു നിൽക്കുന്ന പുല്ലു വെട്ടി വൃത്തിയാക്കിയപ്പോഴേക്കും ക്ഷീണിച്ചു.
ശീലമില്ലല്ലോ… സോഫയിൽ
ഇരുന്ന് അറിയാതെ ഉറങ്ങിപ്പോയി. അൽപ്പസമയം കഴിഞ്ഞു കോശോ വന്നു വിളിച്ചു; "അമ്മ പുറത്തേക്ക്
വിളിക്കുന്നു". പുറത്തേക്ക് പോയ ഞാൻ അവിടെ കണ്ട കാഴ്ച്ചയിൽ അത്ഭുതപ്പെട്ടു.
മനോഹരമായി ചെടിച്ചട്ടികൾ വെച്ച്, രണ്ടു കസേരയും ഇട്ട് ഭംഗിയാക്കിയ ഒരു മുറ്റം. ശരിക്കും നല്ല ഭംഗിയുണ്ട്.
പിന്നീട് സായ്ഹാന സവാരി കഴിഞ്ഞു ഞാൻ വന്നപ്പോൾ
എനിക്ക് ചായയുമായി അമ്മയും മക്കളും വന്നു. ഞങ്ങൾ എല്ലാവരും കൂടി അവിടിരുന്നു അല്പസമയം സല്ലപിച്ചു.
കൂട്ടത്തിൽ ചുവന്ന പൂക്കൾ വിടർന്നു നിൽക്കുന്ന ചെടി
എന്നെ വല്ലാതെ ആകർഷിച്ചു. ഫോണിൽ അതിന്റെ ചിത്രമെടുത്ത് അപ്പൊത്തന്നെ വാട്സ്ആപ്പിൽ
സ്റ്റാറ്റസ് പുതുക്കാൻ മറന്നില്ല. സല്ലാപം കഴിഞ്ഞു തിരികെ കയറുമ്പോൾ ഭാര്യയുടെ
പൊതു നിർദ്ദേശം;
"ദേ ..
രാവിലെ ആദ്യം എണീക്കുന്നയാൾ ആ മുറ്റത്തു നിൽക്കുന്ന ചെടിക്കെല്ലാം വെള്ളമൊഴിക്കണം".
വൈകുന്നേരമെപ്പോഴോ മിനിയുടെ വാട്സ്ആപ് മെസ്സേജ്. ‘ചാച്ചാ അതെന്തു പൂവാ? നല്ല ഭംഗി.’
"എനിക്കറിയില്ല.
ചോദിച്ചിട്ടു പറയാം".
'ആരോട്
? പൂവിനോടോ?' മിനിയുടെ
ചോദ്യം
“അല്ല മായപ്പൂവിനോട്.“
രാവിലെ ഉറക്കമുണർന്നു ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ ദാ വരുന്നു ചോദ്യം.
"ചെടിക്കു
വെള്ളമൊഴിച്ചായിരുന്നോ?" ചുറ്റും
നോക്കി. ഓ! പതിവുപോലെ ആദ്യം എണീറ്റത് ഞാൻ ആണല്ലോ. മറന്നു. വെള്ളമൊഴിക്കാൻ മറന്നു.
“ഇല്ല, ഇപ്പൊ ഒഴിക്കാം" - "ഞാൻ ഇന്നലേ പറഞ്ഞതല്ലേ?" ശബ്ദത്തിന്റെ ഫ്രീക്വൻസി
കൂടുന്നപോലെ തോന്നി. പിന്നെ താമസിച്ചില്ല. പാത്രത്തിൽ വെള്ളവുമെടുത്തു
മുറ്റത്തേക്ക് പോയി. അല്ല
ഓടി. എല്ലാ ചെടിക്കും വെള്ളമൊഴിച്ചു. അപ്പോഴാണ് മിനി ചോദിച്ചത് ഓർമ്മയിൽ വന്നത്.
"കൊച്ചെ...
ആ ചുവന്ന പൂവിന്റെ പേരെന്താ?"
ങേ? അതിനും വെള്ളമൊഴിച്ചോ?
"ഒഴിച്ചല്ലോ". എന്തെ അതിനു വെള്ളമൊഴിക്കാൻ പാടില്ലേ? ഞാൻ ഒരു നിമിഷം ചിന്തിച്ചു
അടുക്കളയിൽ നിന്ന് മായയുടെയും അകത്തെ മുറിയിൽ നിന്നും വാവയുടെയും പൊട്ടിച്ചിരി എന്നെ ചിന്തയിൽ നിന്നുണർത്തി.
"എന്തെ? എന്തിനാ
ചിരിക്കുന്നേ?" അത്ഭുതത്തോടെ
ഞാൻ ചോദിച്ചു.
പൊട്ടിച്ചിരിക്കുന്നതിനിടയിൽ മായ പറഞ്ഞൊപ്പിച്ചു “അത്
ട്യൂലിപ് ചെടിയാണ്. പക്ഷെ അതിനു വെള്ളമൊഴിക്കണ്ട. അത് പ്ലാസ്റ്റിക് ചെടിയാ. “
ഇന്നത്തെ ചായക്ക് ഒരു പ്രത്യേക രുചി.
കഥയിലെ പാത്രങ്ങൾ : മായ-ഭാര്യ, വാവ-മകൾ, കോശോ-മകൻ, മിനി-സഹോദരി.

etho oru film aduthu kandirunnu...ithu pole..hehe
ReplyDeleteഎന്നെ സിനിമയിൽ എടുക്കുമോ ..
Deleteഞാനൊരു വിശ്വസാഹിത്യ കാരൻറെ സഹോദരൻ ആയതുപോലെ ഒരു തോന്നൽ.
ReplyDeleteഎനിക്ക് വയ്യ ...
Deleteഹമ്പടാ... ഒരു ജ്ഞാനപീഠം അടിച്ചെടുക്കുമോ 😃
ReplyDeleteനന്നായി എഴുതി 😊
നന്ദി നന്ദി
Delete